ആദ്യദിനം തന്നെ ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചു; ആരോപണവുമായി പ്രകാശ് ജാവേദ്കര്‍

single-img
5 December 2019

ദില്ലി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആദ്യദിനം തന്നെ മുന്‍കേന്ദ്രമന്ത്രി പി ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രകാശ് ജാവേദ്കര്‍. അഴിമതികേസിലാണ് അദേഹം അറസ്റ്റിലായത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന വിധത്തിലാണ് അദേഹം പ്രസ്താവന നടത്തിയത്. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

താന്‍ പ്രതിയായ കേസിനെ കുറിച്ച് പ്രസ്താവന നടത്തരുതെന്ന് പി ചിദംബരത്തിന്റെ ജാമ്യവ്യവസ്ഥയിലുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജിഡിപിയെ സംബന്ധിച്ച് ചിദംബരം നടത്തിയ പ്രസ്താവനയെയും മന്ത്രി വിമര്‍ശിച്ചു. ‘ചിദംബരം മന്ത്രിയായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം കൂടുതലും സാമ്പത്തിക വളര്‍ച്ച താഴേക്കുമായിരുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായിരുന്നു.എന്നാല്‍ രാജ്യത്ത് അനുഭവപ്പെടുന്ന ഉള്ളിയുടെ വിലക്കയറ്റം താത്കാലികം മാത്രമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.