ജെയിംസ് ബോണ്ട് ചിത്രം ‘നൊ ടൈം ടു ഡൈ’യുടെ ട്രെയ്‌ലര്‍ എത്തി

single-img
5 December 2019

ആരാധകര്‍ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ ഏറ്റവും പുതിയ സിനിമയാണ് ‘നൊ ടൈം ടു ഡൈ’. ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാ മത് ചിത്രമാണിത്. ഡാനിയല്‍ ക്രേഗിന്‍ ആണ് ചിത്രത്തിലെ നായകന്‍.

കാരി ജോജി ഫുകുനാഗസംവിദാനം ചെയ്യുന്ന ചിത്രത്തില്‍ റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും പ്രധാന വേഷമിടും.മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതില്‍ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.