ലഹരിയില്ലാത്ത വൈന്‍ വീടുകളിലുണ്ടാക്കാമെന്ന് എക്‌സൈസ്

single-img
5 December 2019

തിരുവനന്തപുരം: വീടുകളില്‍ ലഹരിയില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്.ക്രിസ്മസ്-പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈന്‍ വീട്ടിലുണ്ടാക്കാം.
ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മാണം സംബന്ധിച്ച്‌ പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.

ലഹരിയുള്ള വൈന്‍ വ്യാജമായി ഉല്‍പ്പാദിപ്പിച്ച്‌ വാണിജ്യാടി സ്ഥാനത്തില്‍ വിപണനം ചെയ്യുന്നവ‍ര്‍ക്കെതിരെയാണ് പരിശോധനയെന്നും എക്സൈസ് സര്‍ക്കുലറില്‍ വ്യക്തമാക്കി. നേരത്തെ ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എക്സൈസ് രംഗത്തെത്തിയിരിക്കുന്നത്.