നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അപേക്ഷ നല്‍കി

single-img
4 December 2019

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കണ മെന്നാവശ്യപ്പെട്ട് ദിലീപിന്റെ അപേക്ഷ. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടന്‍ ദീലീപ് വിചാരണ കോടതി യിലാണ് അപേക്ഷ നല്‍കിയത്. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയം അനുവദി ക്കണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം 11ന് കേസ് പരിഗണിക്കുന്ന സമയത്ത്‌ ഇക്കാര്യം അറിയിക്കണമെന്ന് കോടതിയും നിര്‍ദേശിച്ചു. അതേസമയം, തെളിവുകള്‍ അടങ്ങിയ ഡിജിറ്റല്‍ രേഖകള്‍ നല്‍കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 32 ഡിജിറ്റല്‍ രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്.