മോഷണക്കേസ് പ്രതികള്‍ ജയിലില്‍ വാര്‍ഡന്മാരെ ആക്രമിച്ചു

single-img
3 December 2019

കോഴിക്കോട്: കോഴിക്കോട് ജില്ലാജയിലില്‍ മോഷണക്കേസ് പ്രതികള്‍ ജയില്‍ വാര്‍ഡന്‍മാരെ ആക്രമിച്ചതായി ആരോപണം. അമ്പായത്തോട് സ്വദേശികളായ അഷ്റഫ്,ഷമിന്‍ എന്നിവരെയാണ് ജയിലില്‍ അക്രമം നടത്തിയത്.

ജയിലില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കാനായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. പരുക്കേറ്റ വാര്‍ഡന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി.