തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ, ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

single-img
3 December 2019

സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ച് അദേഹം വീഡിയോ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് ഈ തീരുമാനമെന്ന് അദേഹം പറയുന്നു. തനിക്ക് ഒരു കുടുംബം ഉണ്ടെന്ന് പോലും ആലോചിക്കാതെയാണ് ആരോ ആരോപണങ്ങളും ഉയരുന്നത്.

#ഞാൻ #ചാരിറ്റി #പ്രവർത്തനം #അവസാനിപ്പിക്കുന്നു ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി എന്നെ ചേർത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി

Posted by Firoz Kunnamparambil Palakkad on Monday, December 2, 2019

ഇനി വയ്യ,സഹായം ചോദിച്ച് വീഡിയോ ഇനി പ്രസിദ്ധീകരിക്കില്ലെന്നും അദേഹം തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ് ജീവകാരുണ്യ മേഖലയില്‍ നിരവധി പേര്‍ക്ക സാമ്പത്തിക സഹായം നല്‍കാന്‍ ഈ ചെറുപ്പക്കാരന്‍ മുമ്പിലുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്തായി ചില ഫേസ്ബുക്ക് വിവാദങ്ങളില്‍പ്പെടുകയായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ഇക്കാര്യങ്ങളില്‍ മനംമടുത്തിട്ടാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അദേഹം തീരുമാനമെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് സ്വദേശിനിയായ ജുനൈദയെ ചികിത്സാ സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്നലെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിറോസിന്റെ പുതിയ തീരുമാനമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷം മുമ്പ് ആക്‌സിഡന്റ് സംഭവിച്ച ശേഷം കിടപ്പിലായ യുവതിയ്ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാചെലവ് ആവശ്യപ്പെട്ട് ഫിറോസ് വീഡിയോ ചെയ്തിരുന്നു. എന്നാല്‍ സിലിണ്ടര്‍ ചാരിറ്റി എന്ന പേരില്‍ അദേഹം 50 ലക്ഷം രൂപ തട്ടിച്ചുവെന്ന് ആരോപിച്ച് ബേസില്‍ വര്‍ഗീസ് എന്നയാളുടെ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ആഷിക് തോന്നയ്ക്കല്‍ എന്നയാളുടെ പേരില്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിട്ടുണ്ട്. 38 ലക്ഷം രൂപ തട്ടിപ്പിന് കൂടെ നിന്ന് ജുനൈദയ്ക്ക് നല്‍കിയതായും നന്മ ചാരിറ്റി ഗ്രൂപ്പിലിട്ട വോയിസ് ക്ലിപ്പ് ആണിതെന്ന് ബേസില്‍ വര്‍ഗീസിന്റെ പോസ്റ്റ് പറയുന്നു.