മേപ്പടിയാനിലൂടെ ക്രൈം ത്രില്ലറുമായി ഉണ്ണി മുകുന്ദന്‍; നായിക നൂറിന്‍ ഷെരീഫ്‌

single-img
1 December 2019

വിഷ്ണു മോഹന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ സിനിമയാണ് മേപ്പടിയാന്‍. യുവ നിരയിലെ ശ്രദ്ധേയയായ നൂറിന്‍ ആണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ നടന്നത്.

പൂർണ്ണമായും ഒരു ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് വിവരം. ഇരുവർക്കും പുറമെ ലെന, ഹരീഷ് കണാരന്‍, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാഹബുല്‍ സുബ്രഹ്മണ്യമാണ് മേപ്പടിയാന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.