ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നടപടി; പ്രതികരണവുമായി നടൻ ഹരീഷ് പേരടി • ഇ വാർത്ത | evartha Hareesh Peradi's facebook post on Shain Nigam issue
Entertainment, Kerala, Latest News, Movies

ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നടപടി; പ്രതികരണവുമായി നടൻ ഹരീഷ് പേരടിഅഭിപ്രായ ഭിന്നതകളെ തുടർന്ന് നടൻ ഷെയ്ൻ നിഗത്തിന് സിനിമാ നിർമ്മാതാക്കൾ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. നിർമ്മാതാക്കൾ അവരുടെ നിലപാട് വ്യക്തമാക്കി. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാൽ ഇവിടെ രാഷ്ട്രീയവും മാനുഷികവുമായ വിഷയങ്ങളിലെല്ലാം ഇടപെട്ടിരുന്ന താരങ്ങൾ എവിടെയെന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.ആഷിക്‌അബു, ശ്യാം പുഷ്‌ക്കരന്‍,രാജീവ് രവി ,ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” നിര്‍മ്മാതാക്കളുടെ സംഘടന അവരുടെ നിലപാട് വ്യക്തമാക്കി.ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അവരുടെ നിലപാടാണ്.യോജിക്കാം. വിയോജിക്കാം..ഇനിയെങ്കിലും പറയു.ആഷിക്‌അബു.ശ്യാം പുഷ്‌ക്കരന്‍.രാജീവ് രവി .ഗീതു മോഹന്‍ദാസ്.പാര്‍വതി തിരുവോത്ത്.ഇനിയുമുണ്ട് പേരുകള്‍.നിങ്ങളുടെ വായ ആരെങ്കിലും തുന്നികെട്ടിയോ.നിങ്ങളുടെ സിനിമയില്‍ അഭിനയിച്ച ഷെയിന്‍ നീഗം എന്ന നടന്റെ പ്രശനം ലോകം മുഴുവനുള്ള മലയാളികള്‍ ചര്‍ച്ചചെയ്യുന്നു.മലയാള സിനിമയിലെയും അന്യഭാഷ സിനിമകളിലെയും രാഷ്ട്രിയത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന നിങ്ങള്‍ക്ക് എന്താണ് പറ്റിയത്..അവനെ നിങ്ങള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായത്തിനായി കേരളം കാത്തിരിക്കുന്നു. ”