ഫഡ്നാവിസിന് ഉദ്ധവ് ഠാക്കറെ സര്‍ക്കാരിന്റെ സമന്‍സ്

single-img
29 November 2019

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് നാഗ്പൂര്‍ പൊലീസ് സമന്‍സ് അയച്ചു. ഫട്നാവിസ് തനിക്ക് എതിരായ രണ്ട് ക്രിമിനല്‍ കേസുകള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചുവെന്ന കേസിലാണ് സമന്‍സ്. ഫഡ്നാവിന്റെ വസതിയിലേക്കാണ് സമന്‍സ് എത്തിയത്.നവംബര്‍ 1ന് വക്കീലായ സതീഷ് എന്നയാളാണ് ഫഡ്നാവിസിനെതിരെ ഹര്‍ജി ഫയല്‍ ചെയ്തത്.

എന്നാല്‍ ഹര്‍ജി കീഴ്കോടതിയും ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.എന്നാല്‍ അദേഹം സുപ്രിംകോടതിയില്‍ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അനുകൂല വിധി സമ്പാദിച്ചത്. 1998ലും ഫഡ്നാവിസിനെതിരെ വഞ്ചന,വ്യാജരേഖ ചമയ്ക്കല്‍ എന്നീ ആരോപണങ്ങളില്‍ കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഫഡ്നാവിസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെക്കുകയായിരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ പതിനെട്ടാം മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെ ചുമതലയേറ്റു. ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേവേന്ദ്ര ഫഡ്നാവിസും പങ്കെടുത്തിരുന്നു.