പാർവ്വതിയെ ഇഷ്ടമാണ് പക്ഷെ; വിജയ് ദേവരകൊണ്ട പറയുന്നു

single-img
28 November 2019

തെലുങ്ക് സിനിമയായ ‘അർജുൻ റെഡ്ഡി’യെക്കുറിച്ച് നടി പാർവ്വതി തിരുവോത്ത് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട.
വിവാദത്തിന്റെ പേരിൽ തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്ന് താരം പറയുന്നു. ​

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. ‘ഇപ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. അത് എനിക്ക് മനസ്സിൽ കൊണ്ടു നടക്കേണ്ടകാനാകുന്നില്ല. അങ്ങിനെ ചെയ്‌താൽ അതൊരു ട്യൂമർ പോലെ എന്റെ ഉള്ളിൽ വളരും. പക്ഷെ എന്താണ് സംസാരിക്കുന്നതെന്ന് പോലും അറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ചിലയാളുകൾ സംസാരിക്കുന്നത്.

പാര്‍വതിയെ എനിക്ക് ഇഷ്ടമാണ്. പാർവതിയെ ആരാധിക്കുന്ന വ്യക്തിയുമാണ് ഞാൻ. എന്നാൽ സോഷ്യൽ മീഡിയകളിൽ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. – വിജയ് പറഞ്ഞു.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിം​ഗ് തുടങ്ങിയ സിനിമകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും റിലേഷൻഷിപ്പിലെ വയലൻസിനെ മഹത്വവൽക്കരിക്കുകയാണെന്നായിരുന്നു പാർവതിയുടെ അഭിപ്രായം.