ഇടുക്കിയിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

single-img
28 November 2019

ഇടുക്കി ജില്ലയിലെ കീരിത്തോട്ടിൽ കോളേജ് വിദ്യാർത്ഥിയെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീരിത്തോട് സ്വദേശിയായ അജിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുരിക്കാശ്ശേരി മാർ സ്ലീബ കോളേജിൽ പഠിക്കുന്ന അജിലിനെ പരീക്ഷയിൽ കോപ്പി അടിച്ചെന്ന പേരിൽ കോളേജിൽ നിന്ന് ഡീബാർ ചെയ്തിരുന്നു. ഇതിലുള്ള വിഷമത്തിലാണ് അജില്‍ ആത്‍മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.