സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറ്റം;കാഞ്ഞങ്ങാടിന് ആഘോഷരാവുകള്‍

single-img
28 November 2019

കാസര്‍കോട്: 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. രാവിലെ 9മണിക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍,സി രവീന്ദ്രനാഥ്,കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടനപരിപാടിയില്‍ പങ്കെടുക്കും. 28 വേദികളിലായാണ് കലോത്സവം നടക്കുക. 239 മത്സരയിനങ്ങളില്‍ 13000 പ്രതിഭകള്‍ മാറ്റുരയ്ക്കും.

ആദ്യദിനമായ ഇന്ന് കോല്‍ക്കളി,മോഹിനിയാട്ടം,സംഘനൃത്തം എന്നിവ അരങ്ങേറും. ഊട്ടുപുരയുടെ ചുമതല ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ്. പ്രതിദിനം 25000 പേര്‍ക്കാണ് ഭക്ഷണമൊരുക്കുക.28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍ഗോഡ് ജില്ലയിലേക്ക് വീണ്ടും കലോത്സവം എത്തുന്നത്.