നിങ്ങള്‍ സഹിക്കേണ്ടിവരുന്ന കഷ്ടത മറക്കരുത്; സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട യുവാവിനെതിരെ ശാലു കുര്യന്‍

single-img
27 November 2019

ടെലിവിഷൻ- സിനിമാ താരമായ ശാലു കുര്യന്‍ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് അശ്ലീല ചുവയുള്ള കമന്റ് നല്‍കിയിരുന്നു, എന്നാൽ ഉടൻ തന്നെ ശാലു യുവാവിനുള്ള തക്ക മറുപടി നൽകുകയും ചെയ്തു.

’ നിങ്ങൾ ആദ്യം സ്ത്രീകളെ ആദ്യം ബഹുമാനിക്കാന്‍ പഠിക്കണം. നിങ്ങളുടെ വീട്ടിലും ഭാര്യയും അമ്മയും ഇല്ലേ’ എന്നായിരുന്നു ശാലു നല്‍കിയ മറുപടി. ഈ മറുപടി വൈറലായതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ ശാലു സ്‌ക്രീന്‍ ഷോട്ട് എടുത്ത് യുവാവിന്റെ ഫോട്ടോ സഹിതം കമന്റും പങ്കുവച്ചു. നടി തന്റെ ഫേസ് ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.