മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല; സോണിയാ ഗാന്ധിക്ക് നന്ദി: ഉദ്ധവ് ഠാക്കറെ

single-img
26 November 2019

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തതിന് സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് ഠാക്കറെ. ‘സംസ്ഥാനത്തെ നയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. അവസരം തന്ന സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. പരസ്പരമുള്ള വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് നമ്മള്‍ രാജ്യത്തിന് ഒരു പുതിയ ദിശാബോധം നല്‍കുന്നു.’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാനായി എന്‍സിപി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഉദ്ധവ് ഠാക്കറെ ഇന്ന് രാത്രി ഗവര്‍ണറെ കാണും. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.