തൃശൂരിൽ ഒൻപത് വയസുകാരന് സ്‌കൂളില്‍ നിന്ന് പാമ്പ് കടിയേറ്റു

single-img
26 November 2019

തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ സ്‌ക്കൂളില്‍ നിന്നും ഒൻപത് വയസുകാരന് പാമ്പ് കടിയേറ്റു. ചാലക്കുടി സിഎംഐ കാര്‍മല്‍ സ്‌ക്കൂളിലെ ജെറാള്‍ഡ് എന്ന വിദ്യാര്‍ത്ഥിക്കാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിൽ വിഷബാധയുണ്ടോ എന്നറിയാനായി രക്ത പരിശേധന നടത്തും.

നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് വയനാട് ബത്തേരിയില്‍ സര്‍വജന സ്‌കൂളിലെ ഷഹല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി സ്‌ക്കൂളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്.