വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;അധ്യാപകരുടെ മാനസികപീഡനമെന്ന് രക്ഷിതാക്കള്‍

single-img
26 November 2019

കണ്ണൂര്‍: ചെറുപുഴയില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് എതിരെ രക്ഷിതാക്കളുടെ പരാതി. ചെറുപുഴ സെന്റ് മേരീസ് സ്‌കൂല്‍ വിദ്യാര്‍ത്ഥിയായ ആല്‍ബിന്‍ ചാക്കോയാണ് നവംബര്‍ 20ന് വീട്ടില്‍ തൂങ്ങിമരിച്ചത്. അധ്യാപകരുടെ മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറിയ പരാതിയില്‍ പറയുന്നു.

കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ രണ്ട ്അധ്യാപകരുടെ പേര് പരാമര്‍ശിച്ചതായും കേസില്‍ അന്വേഷണം വേണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. മകനില്‍ മാനസിക സംഘര്‍ഷങ്ങളൊന്നും തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. മൊബൈല്‍ഫോണ്‍ നല്‍കാത്തതിന്റെ പേരിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രചരണമുണ്ടായിരുന്നത്. തന്റെ മകന്റെ കുറിപ്പില്‍ താന്‍ വെറും 500 രൂപയുടെ പേരില്‍ ഇങ്ങിനെ ചെയ്യില്ലെന്ന് പറയുന്നുണ്ട്. രണ്ട് അധ്യാപകരുടെ പേരാണ് കത്തിലുള്ളതെന്നും ഇവര്‍ പറഞ്ഞു. അതേസമയം ആത്മഹത്യാകുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി