ഒരു ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാല്‍ കളിമണ്ണ് പോലെ; രൂപാന്തരപ്പെടുത്താന്‍ സാധിക്കണം: രജിഷ വിജയന്‍

single-img
26 November 2019

വിധു വിന്‍സെന്റിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് രജീഷ വിജയന്റേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന മലയാള ചിത്രം. ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്.

ഒരു ആര്‍ട്ടിസ്റ്റ് അഥവാ അഭിനേതാവ് എന്നാല്‍ കളിമണ്ണ് പോലെയാണെന്ന് രജിഷ വിജയന്‍ പറയുന്നു. അതിനെ നമുക്ക് പലതായി രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. ഒരു കഥാപാത്രത്തിനായി മുടി മുറിക്കുക എന്ന് പറഞ്ഞാല്‍ മുടി മുറിക്കുക. തല മൊട്ടയടിക്കുകയെന്നു പറഞ്ഞാല്‍ മൊട്ടയടിക്കുക. ശരീരത്തിന്റ വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കണം. കൂട്ടണമെങ്കില്‍ കൂട്ടണം. രജിഷ വിജയന്‍ പറഞ്ഞു.

സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രമായ ദിയയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രജിഷ ഇക്കാര്യം പറഞ്ഞത്. കരിയറിൽ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച കഥാപാത്രമാണ് ദിയയെന്നും നടി കൂട്ടിച്ചേര്‍ത്തു.