അട്ടപ്പാടി മാവോയിസ്റ്റ് വേട്ട ; സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

single-img
26 November 2019

കൊച്ചി: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. രണ്ട് മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറി,ഡിജിപി,പാലക്കാട് ജില്ലാ മജിസ്ട്രേറ്റ് എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാവോയിസ്റ്റുകളെ വേട്ടയാടി കൊലപ്പെടുത്തത് ഭരണകൂട ഭീകരതയാണെന്നും ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആഭ്യന്തര വകുപ്പിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗോവിന്ദന്‍ നമ്പൂതിരിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഇതേതുടര്‍ന്നാണ് നടപടി.