ഭാര്യയുടെ സന്തോഷമാണ് വലുത്; കാമുകനോടൊപ്പം പോകാന്‍ അനുവാദം നല്‍കി ഭര്‍ത്താവ്

single-img
26 November 2019

ഭാര്യയുടെ സന്തോഷത്തിനായി കാമുകനോടൊപ്പം പുതിയ ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭർത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് കാമുകനൊപ്പം ഭാര്യയ്ക്ക് ജീവിക്കാനായി വിവാഹമോചനത്തിന് വരെ ഭർത്താവ് തയ്യാറായിരിക്കുന്നത്.

കോടതിയെ സമീപിച്ച ഭർത്താവ് വിവാഹ മോചനം ലഭിച്ചാൽ കുട്ടികള്‍ തന്‍റെ കൂടെ നില്‍ക്കട്ടെ എന്നും ഭാര്യയ്ക്ക് എപ്പോള്‍ കാണണം എന്ന് തോന്നിയാലും കാണാന്‍ അനുവദിക്കാനുംസമ്മതം അറിയിച്ചു. ഏഴ് വർഷങ്ങൾക്ക് മുൻപ് താൻ സ്‌നേഹിച്ചിരുന്ന കാമുകനൊപ്പം ജീവിക്കണമെന്ന ഭാര്യയുടെആഗ്രഹത്തിന് ഭര്‍ത്താവ് തടസ്സമായില്ല.

ഭർത്താവ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആണ് ഭാര്യ ഫാഷന്‍ ഡിസൈനറും. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്. പ്രശ്നങ്ങൾ ഇല്ലാത്ത സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.

പക്ഷെ തന്റെ പഴയ കാമുകന്‍ ഇപ്പോഴും കല്ല്യാണം കഴിക്കാതെ ജീവിക്കുകയാണെന്ന് അറിഞ്ഞാണ് വീണ്ടും അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം ഭാര്യയ്ക്ക് ഉണ്ടാകുന്നത്. എന്നാൽ ഈ ബന്ധം അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാന്‍ ഭര്‍ത്താവ് നോക്കിയിട്ടും ഫലം കണ്ടില്ല. കുടുംബ കോടതിയിൽ എത്തിയ കേസിൽ കൗണ്‍സിലിങ്ങിലും കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് അനുവദിക്കുകയായിരുന്നു. തന്റെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു. കുട്ടികളെ വിട്ടുകിട്ടണം എന്ന ഭർത്താവിന്റെ ആവശ്യം ഭാര്യ അംഗീകരിക്കുകയും ചെയ്തു.