അയോധ്യാകേസില്‍ പുന:പരിശോധന ഹര്‍ജിയില്ലെന്ന് സുന്നിവഖഫ് ബോര്‍ഡ്

single-img
26 November 2019

ലഖ്നൗ: അയോധ്യാകേസില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഏഴംഗങ്ങളുള്ള സുന്നിവഖഫ് ബോര്‍ഡില്‍ ഒരാള്‍ ഈ തീരുമാനത്തിന് എതിരെ വിയോജിച്ചു.അതേസമയം പള്ളി നിര്‍മാണത്തിന് അഞ്ചേക്കര്‍ സ്ഥലമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശം സ്വീകരിക്കണമോ എന്ന കാര്യം ബോര്‍ഡ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല.

ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യാഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വിധിയില്‍ അതൃപ്തരായിരുന്നു കേസിലെ പ്രധാനകക്ഷിയായിരുന്ന സുന്നിവഖഫ് ബോര്‍ഡ്. പള്ളി നിര്‍മാണത്തിന് അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ വ്യക്തിനിയമബോര്‍ഡിന്റെ നിലപാട് തള്ളിയിരിക്കുകയാണ് സുന്നിവഖഫ് ബോര്‍ഡ് . ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.