‘അപരാജിത അയോധ്യ’; അയോധ്യ വിഷയത്തെ സിനിമയാക്കാന്‍ കങ്കണ റണൗത്ത്

single-img
25 November 2019

അയോധ്യ വിഷയം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനയത്തിന് പകരം ചിത്രം നിര്‍മ്മിക്കുകയാകും കങ്കണ ചെയ്യുന്നത്. ‘അപരാജിത അയോധ്യ’ എന്നാണു സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയ ചിത്രമായ ബാഹുബലി ഒരുക്കിയ കെവി വിജയേന്ദ്ര പ്രസാദാണ്. 2020ല്‍ സിനിമ പ്രദര്‍ശനത്തിനെത്തും. അനേക വര്‍ഷങ്ങളായി രാമക്ഷേത്രം കത്തുന്ന വിഷയമാണെന്നും 80 കളില്‍ ജനിച്ച ഒരാള്‍ എന്ന നിലയില്‍ അയോധ്യ എന്ന പേര് ഒരു നെഗറ്റീവ് അര്‍ത്ഥത്തിലാണ് കേട്ടുവളര്‍ന്നതെന്നും കങ്കണ പറയുന്നു.

ഇതിഹാസങ്ങളിലൂടെ അറിഞ്ഞ ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമി പിന്നീട് ഒരു സ്വത്ത് തര്‍ക്ക വിഷയമായതെന്നും ആ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നും കങ്കണ പറഞ്ഞു. ഇപ്പോള്‍ ഇതാ ഇന്ത്യയുടെ മതേതര മനോഭാവത്തെ ഉള്‍ക്കൊണ്ടാണ് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നതെന്നും കങ്കണ പറയുന്നു.