ആകെ 11 എംഎൽഎമാർ ആണ് രാജ്ഭവനിൽ അജിത് പവാറിനൊപ്പം ഉണ്ടായിരുന്നത്; അവരിൽ മൂന്നു പേർ ഇപ്പോൾ എന്നോടൊപ്പമുണ്ട്: ശരദ് പവാർ മാധ്യമങ്ങളോട്

single-img
23 November 2019

ബിജെപിയോടൊപ്പം സർക്കാർ ഉണ്ടാക്കി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ശരദ് പവാർ. ഇത്തരത്തിൽ കൂറുമാറുന്നവർക്കെതിരെ സ്വീകരിക്കുന്ന അച്ചടക്കനടപടികളുമായി മുന്നോട്ട് പോകുമെന്ന് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെയോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ശരദ് പവാർ.

ആകെ പത്തോ പതിനൊന്നോ എംഎൽഎമാരാണ് അജിത് പവാറിനൊപ്പം രാജ്ഭവനിൽ ഉണ്ടായിരുന്നത്. അവരിൽ മൂന്നുപേർ ഇപ്പോൾ തന്നോടൊപ്പം ഉണ്ട്. പാർട്ടിയുടെ പാർലമെന്ററി കാര്യനേതാവ് എന്നനിലയിൽ തന്റെ കയ്യിലുണ്ടായിരുന്ന പട്ടിക ഉപയോഗിച്ച് അജിത് പവാർ ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ശരദ് പവാർ പറഞ്ഞു.