മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണം; മോദി കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സവിശേഷ അധികാരം ഉപയോഗിച്ചു

single-img
23 November 2019

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സവിശേഷാധികാരം പ്രയോഗിച്ചു. കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് മോദിയുടെ നടപടി. ഇന്ന് പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ തന്നെ സവിശേഷാധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.45നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇറങ്ങിയത്. ഇതേതുടര്‍ന്ന് രാജ്ഭവനില്‍ തിരക്കിട്ട് നടപടികള്‍

പൂര്‍ത്തിയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നീട് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും.ദേവേന്ദ്രഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് രാവിലെ എട്ടുമണിക്കാണ് സത്യപ്രതിജ്ഞചെയ്തത്.