നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

single-img
22 November 2019

മലയാള സിനിമാ താരം നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലി സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ നടന്ന ലൡതമായ ചടങ്ങിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രസ്‌നയുടെ വിവാഹ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. അത്യാഡംബരങ്ങളൊന്നുമില്ലാതെ വളരെ സിമ്പിളായി ഹാഫ് ദാവണിയായിരുന്നു വിവാഹവേഷം.


നിരവധി ആരാധകരാണ് ആശംസകള്‍ അറിയിച്ചത്. മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളില്‍ വേഷമണിഞ്ഞ നടിയാണ് രസ്‌ന. ജീത്തുജോസഫിന്റെ ഊഴം എന്ന സിനിമയില്‍ പ്രഥ്വിരാജിനൊപ്പവും ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിനൊപ്പവും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.