ബിജെപി സമ്മതിച്ചാൽ ഇനിയും സഖ്യത്തിന് തയ്യാർ; ശിവസേന

single-img
20 November 2019

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ തുടരെ വീണ്ടും ബിജെപി പക്ഷത്തേക്ക് തിരിയാനൊരുങ്ങി ശിവസേന. സർക്കാർ രൂപീകരണത്തിൽ ശരത് പവാറും സോണിയാ ഗാന്ധിയും കൈവിട്ടതോടെയാണ് ബിജെപിയുമായി ധാരണയിലെത്താനുള്ള ശിവസേനയുടെ ശ്രമം.

ഏതു പാർട്ടിയുമായി ചേർന്നാലും മുഖ്യമന്ത്രി പദത്തിൽ ശിവസേന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. അഞ്ചു വര്‍ഷവും ശിവസേന തന്നെ മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുമെന്നാണ് ശിവസേന അവകാശപ്പെടുന്നത്. ഈ നിബന്ധന പ്രകാരം ഇപ്പോഴും ബി ജെ പിയുമായി കൂട്ട് കൂടാന്‍ ശിവസേന തയ്യാറാണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്ത.

അതേ സമയം മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന ശുഭാപ്തിവിശ്വാസവും സേന കൈയ്യൊഴിഞ്ഞിട്ടില്ല.ശരദ് പവാറിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ലെന്നും ഡിസംബര്‍ ആദ്യ വാരത്തോടെ മഹാരാഷ്ട്രയില്‍ കെട്ടുറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാവുമെ ന്നാണ് ശിവസേന എംപി സഞ്ജയ് റാവുത്ത് വ്യക്തമാക്കിയത്.