സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

single-img
18 November 2019

മിനിമം എട്ട് രൂപയിൽ നിന്നും പത്തുരൂപയായി ചാര്‍ജ് വർദ്ധിപ്പിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 22 മുതല്‍ കേരളത്തിലാകെ ബസ് ഉടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെ കൺസെഷൻ ഉൾപ്പെടെയുള്ള ചാർജ് വർദ്ധനയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബസുടമകൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. കേരളമാകെ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ബുധനാഴ്ച സൂചന പണിമുടക്കും കോർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച മുതൽ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്.