നെറ്റില്‍ പോൺ വീഡിയോ കാണുന്നവരാണോ എങ്കിൽ സൂക്ഷിക്കുക; നിങ്ങളുടെ ദൃശ്യങ്ങള്‍ നിങ്ങളുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ പകർത്തും

single-img
17 November 2019

ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ് ടോപ് മുതലായവയിലൂടെ നെറ്റിൽ അശ്ലീല വെബ് സൈറ്റുകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നു. ഇത് സംബന്ധിച്ച് ലോകത്തെ പ്രമുഖ ടെക് സൈറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ സുരക്ഷാ രംഗത്തെ എക്കാലത്തെയും വിദഗ്ധരായ പ്രൂഫ് പോയിന്‍റിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍.

മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് എന്ന ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ‘PsiXBot’ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ക്ക് ഇത് സാധ്യമാകുന്നത്. സുരക്ഷയില്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ സോഫ്‌റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാം ‘PsiXBot’ നിങ്ങളുടെ കംപ്യൂട്ടറിലെത്താനുള്ള സാധ്യതയുണ്ട്.

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം അശ്ലീല വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ‘PsiXBot’ സജീവമാവുക എന്നതാണ്. ആളുകളെ കണ്ടെത്തി വീഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. ഹാക്കർമാർക്ക് പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോയും തിരച്ചില്‍ ഹിസ്റ്ററിയും കുടുംബക്കാര്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. ഇത്തരത്തിൽ വരുന്ന ഭീഷണിയ്ക്ക് വഴങ്ങരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.

ആർക്കെങ്കിലും ഇതുപോലുള്ള ഭീഷണി വന്നാല്‍ പ്രാദേശിക പോലീസിൽ പരാതി നൽകുകയാണ് ചെയ്യേണ്ടത്. മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമല്ലാത വെബ്‌സൈറ്റുകളില്‍ നിന്നും ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുന്നതും ആപ്ലിക്കേഷനുകളും സോഫ്‌റ്റ്വെയറുകളും യഥാസമയം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്.