തൃശൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

single-img
14 November 2019

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലെ കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്‍റെ ഭാര്യ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്.

ഇവര്‍ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. മക്കൾ എല്ലാവരുംതന്നെ വിദേശത്താണ്. മൃതദേഹം കാണുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു . ഇവർ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.