ഇനി വേണ്ടത് പൊതുമിനിമം പരിപാടിക്ക് അംഗീകാരം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന -എന്‍സിപി -കോണ്‍ഗ്രസ് സഖ്യം • ഇ വാർത്ത | evartha Road clear for Sena-NCP-Congress govt, parties finalise draft
Latest News, National

ഇനി വേണ്ടത് പൊതുമിനിമം പരിപാടിക്ക് അംഗീകാരം; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന -എന്‍സിപി -കോണ്‍ഗ്രസ് സഖ്യം

മഹാരാഷ്ട്രയിൽ രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചക്കൊടുവില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സർക്കാർ രൂപീകരിച്ചാൽ നടപ്പാക്കേണ്ട പദ്ധതികളുടെ പൊതു മിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂര്‍ത്തിയാക്കി.

പ്രധാനമായും കർഷകരുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, കാർഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന എംഎസ്പി, ഛത്രപതി ശിവാജി, ബി ആര്‍ അംബേദ്കര്‍ സ്മാരകങ്ങള്‍ എന്നിവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.

പൊതുമിനിമം പരിപാടി അന്തിമമായി അംഗീകരിക്കുന്നതിനായി കരട് രേഖ മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്‍ക്ക് അയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ ഉടൻ മൂന്ന് പാര്‍ട്ടികളും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ സമീപിക്കും. ഗവർണർ ബിജെപിക്കും ശിവസേനക്കും എന്‍സിപിക്കും അനുവദിച്ച സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രപതി ഭരണമാണ് ഉള്ളത്.