കെ ശ്രീകുമാര്‍ തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയര്‍

single-img
12 November 2019
k-sreekumar-new-thiruvananthapuram-mayor.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയറായി എല്‍.ഡി.എഫിന്‍റെ കെ. ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാണ് ശ്രീകുമാര്‍.

ബി.ജെ.പിയുടെ എം.ആര്‍. ഗോപന്‍, യു.ഡി.എഫിന്‍റെ ഡി. അനില്‍കുമാര്‍ എന്നിവരെയാണ് കെ. ശ്രീകുമാര്‍ തോല്‍പിച്ചത്.

തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂര്‍കാവ് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പുണ്ടായത്.