കോണ്‍ഗ്രസുമായി ആലോചിച്ച ശേഷം മാത്രം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണമെന്ന് ശരത് പവാര്‍

single-img
11 November 2019

മുംബൈ:കോണ്‍ഗ്രസുമായി കൂടിയാലോചിച്ച ശേഷമേ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമെടുക്കൂയെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഇക്കാര്യത്തില്‍ ഇന്നുതന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് തീരുമാനമെടുക്കും. ശിവസേന എംപി അരവിന്ദ് സാവന്തിന്റെ മന്ത്രിസഭയില്‍ നിന്നുള്ള രാജി സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ആലോചനായോഗം തുടരുകയാണ്. സോണിയാഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.