കേരളത്തിലെ മെട്രോകളില്‍ പബ്ബുകള്‍ വന്നേക്കും; പബ്ബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി

single-img
11 November 2019

തൃശൂര്‍: സംസ്ഥാനത്ത് പബ്ബുകള്‍ പോലുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്.എന്നാല്‍ കേരളത്തില്‍ ഒരിടത്തും അത്തരം സൗകര്യങ്ങളില്ല. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

രാത്രി ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യം ഇല്ലെന്ന് പരാതിയുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമായും ഐടി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പബ്ബുകള്‍ തുടങ്ങാനുള്ള ആലോചന. അതോടൊപ്പം ബിവറേജസ് കോര്‍പറേഷനില്‍ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോട് അനുകൂലമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.