മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

single-img
11 November 2019

ഡല്‍ഹി: മുഖ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ അന്തരിച്ചു. 87 വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖ ത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറാ യിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതി ലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.