അയോധ്യ: പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: കുമ്മനം

single-img
9 November 2019

പതിറ്റാണ്ടുകൾ നീണ്ടുനിന്ന അയോധ്യ തര്‍ക്കഭൂമിക്കേസിലെ സുപ്രീംകോടതിയുടെ അന്തിമ വിധിയെ ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാർഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

സമാധാനം നിലനിർത്താനായി എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിധിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.