വിധിയെ ബഹുമാനിക്കുന്നു; മതേതരത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുക: കോൺഗ്രസ്

single-img
9 November 2019

അയോധ്യ ഭൂമിതർക്കക്കേസിലെ സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നുവെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കൊൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞത്.

Support Evartha to Save Independent journalism

കേസുമായി ബന്ധപ്പെട്ട കക്ഷികലും സമുദായങ്ങളും ഭരണഘടനയിൽ ഉള്ള മതേതരമൂല്യങ്ങളും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്നും കൊൺഗ്രസ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

സമാധാനവും ഒത്തൊരുമയും തകരാതെ സൂക്ഷിക്കണം. വർഷങ്ങളായി തുടർന്നുവരുന്ന ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാരമ്പര്യം കാഥുസൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു.

അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്ര നിർമിക്കുന്നതിനായി വിട്ടുനൽകണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.