വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

single-img
8 November 2019

ഡല്‍ഹി: വാളയാര്‍ കേസില്‍ നിര്‍ണായക ഇടപെടലുമായി ദേശീയ പട്ടികജാതി കമ്മീഷന്‍. കേസി സിബിഐ അന്വേഷിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കേസന്വേഷണത്തെക്കുറിച്ച്‌വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും, ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു.അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെന്നു നിരീക്ഷിച്ചു. കേസില്‍ സിബിഐ അനേഷണം വേണമെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എല്ലാ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും പരിഗണിച്ചാണ് കമ്മീഷന്‍ സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചത്.