മാങ്കത്തിന്റെ തമിഴ് ട്രെയിലര്‍ ഹിറ്റ്‌; ഒരാഴ്ച പിന്നിടുമ്പോഴും മലയാളം ട്രെയിലര്‍ ട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുന്നു

single-img
8 November 2019

മമ്മൂട്ടി നായകനായി ഒരുങ്ങുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയചിത്രം മാമാങ്കത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. അതേസമയം കഴിഞ്ഞ ആഴ്ച്ച ഇറങ്ങിയ മലയാളം ട്രെയിലര്‍ ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. മമ്മൂട്ടിയുടെ ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

വേണു കുന്നപ്പിള്ളി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വി എഫ്എക്‌സ് നിർവഹിച്ചിരിക്കുന്നത് എം കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

പഴയകാല കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ ഈ സിനിമ ഒരുക്കപ്പെടുന്നത്. മാമാങ്കം നവംബര്‍ ഇരുപത്തിയൊന്നിന് റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുള്ളത്.