മാവോയിസ്റ്റ് വിഷയം: വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്ക്: വിഎം സുധീരൻ

single-img
7 November 2019

സംസ്ഥാനത്തുണ്ടായ മാവോയിസ്റ്റ് വിഷയത്തിൽ സി പി എം പ്രതിസന്ധിയിലാണെന്നും വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്കെന്നും മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. കേരളത്തിലെ പോലീസിനെ ആർക്കും വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാടാണ് ഉള്ളത്. കേരളത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകം സിറ്റിംഗ് ജഡ്‌ജിയെ വച്ച് അന്വേഷിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തന്നെ കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ താഴേത്തട്ടിൽ മികച്ച പ്രവർത്തകരില്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് പാർട്ടി പുന:സംഘടന നല്ല നിലയിലാകണമെന്നും അഭിപ്രായപ്പെട്ടു.