മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കാനൊരുങ്ങി ബിജെപി

single-img
7 November 2019

മുംബൈ: മഹാരാഷ്ടയില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപി ശിവസേന തര്‍ക്കം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി. ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാനാണ് ബിജെപി എംഎല്‍എമാരുടെ തീരുമാനം. എന്നാല്‍ ഭുരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ് ശിവസേന ചെയ്യുന്നത്.

കേന്ദ്രമന്ത്രിയും, താക്കറെ കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമായ നിതിന്‍ ഗഡ്കരിയെക്കൊണ്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താനാണ് ബിജെപി നീക്കം.എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന.

ശിവസേനയുമായി ഉടന്‍ ധാരണയിലെത്താന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്തെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി നാളെ അവസാനിക്കും.