ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

single-img
7 November 2019

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. ശക്തമായി മഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി. മറ്റു വിമാനങ്ങള്‍ വൈകുകയാണ്.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടിരിക്കുകയാണ്.

ജനവാസ മേഖലയിലെ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണിത്. സാധാരണയായി വിനോദ സഞ്ചാരികള്‍ എത്തുന്ന സമയമാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികളെത്തുമോ എന്നും ആശങ്കയുണ്ട്.