ജയിലില്‍ പോയി കേസ് പിടിക്കുന്നു; ബിഎ ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഒരുങ്ങി കേരള ബാര്‍ കൗണ്‍സില്‍

single-img
6 November 2019

ജയിലില്‍ ചെന്ന് കേസ് പിടിക്കുന്നു എന്നത് ഉൾപ്പെടെ നിരവധി പരാതികള്‍ അഡ്വ. ബിഎ ആളൂരിനെതിരെ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കാൻ കേരള ബാര്‍ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ആളൂർ ചെയ്യുന്ന പ്രവൃത്തികള്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കൗണ്‍സില്‍ ആരോപിച്ചു.

ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്ന ആവശ്യപ്പെടും. ഏറ്റവും ഒടുവിൽ കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലഭിച്ചെന്നും ഭാരവാഹികള്‍ പറഞ്ഞു. 2004 കാലഘട്ടം മുതൽ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.