എന്നെ തൊടരുത് ഞാൻ ഇപ്പോൾ സെലിബ്രിറ്റിയാണ്; സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിച്ച് രെണു മണ്ഡല്‍

single-img
5 November 2019

റെയിൽവേ സ്റ്റേഷനിലെ ഗാന ആലാപനത്തിൽ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഗായികയാണ് രെണു മണ്ഡല്‍. സോഷ്യൽ മീഡിയയിൽ ഗാനം ശ്രദ്ധേയമായതോടെ സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷ്മിയുടെ ഹാപ്പി ഹാര്‍ദി ആന്റ് ഹീര്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് ഇവർ കടന്നുവന്നു.രെണു മണ്ഡല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. എന്നാൽ പാട്ടല്ല, ആരാധികയോടുള്ള താരത്തിന്റെ ശകാര വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നിറയെ തിരക്കുളള കടയില്‍ നിന്ന് ഒരു ആരാധിക രെണുവിനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇവരെ ശകാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. “എന്നെ തൊടരുത്, ഞാൻ ഇപ്പോൾ സെലിബ്രിറ്റിയാണ്” എന്ന് പറഞ്ഞായിരുന്നു ആരാധികയെ രെണു ശകാരിച്ചത്.

Don't touch me 😠 I'm celebrity now❗️

Posted by Parvez Tapadar on Sunday, November 3, 2019

ഗായികയുടെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. സംഭവ സമയത് കണ്ടു നിന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയതും, പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.