പി എസ് ശ്രീധരന്‍ പിള്ള ഇ​ന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

single-img
5 November 2019

ഐസ്വാള്‍: പി എസ് ശ്രീധരന്‍ പിള്ള ഇന്ന് മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക ഐസ്വാള്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും. മിസോറമിലെ ലങ് പോയ് വിമാനത്താവളത്തിലെത്തിയ ശ്രീധരന്‍ പിള്ളയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.

ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ തുടങ്ങിയവര്‍ ബിജെപിയെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുക്കും. മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.