മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ

single-img
5 November 2019

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നസംഭവത്തില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി സിപിഐ. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നടന്നത് വ്യാജ ഏറ്റുമുട്ടല്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രദേശത്തെ രാഷ്ട്രീയ- പൊതു പ്രവര്‍ത്തകരെല്ലാം ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ചര്‍ച്ചക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തണ്ടര്‍ബോള്‍ട്ട് നടത്തിയ കൊലപാതകത്തെ ന്യായീകരിക്കാന്‍ കഴിയില്ല. വിഷയത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം കൊണ്ടുമാത്രമേ യാഥാര്‍ഥ്യം പുറത്തു വരികയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സംഭവസ്ഥലം സ​ന്ദ​ര്‍​ശിച്ചിരുന്നു . ഇ​വ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നു കൈ​മാ​റി.