കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

single-img
5 November 2019

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസില്‍ പ്രതികളായ ഇതരസംസ്ഥാന ത്തൊഴിലാളികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കൊട്ടാരക്കരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലിചെയ്യുന്നവരാണ്.

വെ​സ്റ്റ് ബം​ഗാ​ള്‍ മാ​ല്‍​ഡാ ജി​ല്ല​യി​ല്‍ ധ​വാ​ള്‍ സ്ട്രീ​റ്റി​ല്‍ സ​മു​റാ മ​ക​ന്‍ സു​റാ​ന്‍, വെ​സ്റ്റ് ബം​ഗാ​ള്‍ ഫ​ലാ​കാ​ട് ന​ബ​ന​ക​ള്‍, ഡി​യോ​ഗോ​ണ്‍ എ​ന്ന സ്ഥ​ല​ത്ത് ബ​ര്‍​മ​ന്‍ ബ്ര​ജ​ന്‍ എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ്‌ഐ ആ​ര്‍.​രാ​ജീ​വ്, എ​സ്‌ഐ സു​രേ​ഷ്, എ​സ് സി​പി​ഒ ജ​യ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.