യുഎപിഎ അറസ്റ്റില്‍ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
4 November 2019

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടുകയായിരുന്നു തിരുവഞ്ചൂര്‍.

ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുത്താല്‍ മാവോയിസ്റ്റായി മുദ്രകുത്താന്‍ സാധിക്കുമോ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. മാവോയിസ്റ്റുകള്‍ക്ക് പൊതുജനങ്ങളുടെ അനുഭാവം ലഭിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ ഇത്തരം ചെയ്തികള്‍ സഹായിക്കൂ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു.