ബിനീഷിനെതിരെ ജാതി അധിക്ഷേപമെന്ന ആരോപണം തെറ്റ്; അനിൽ രാധാകൃഷ്ണൻ മേനോനുണ്ടായത് ജാഗ്രതക്കുറവ്: ബി ഉണ്ണികൃഷ്ണൻ

single-img
4 November 2019

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിൽ ഉണ്ടായ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ – ബിനീഷ് ബാസ്റ്റിൻ വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വിഷയത്തിൽ സംവിധായകന്‍ അനിൽ രാധാകൃഷ്ണൻ മേനോന് ജാഗ്രതക്കുറവുണ്ടായെന്നും ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നം ഇന്നത്തെ ചർച്ചയോടെ അവസാനിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

നടൻ ബിനീഷ് ബാസ്റ്റിൻ ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. ആ രീതിയിലുള്ള പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്ന് അനിൽ രാധാകൃഷ്ണൻ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു. നിലവിൽ ചർച്ചയിലൂടെ പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്നാണ് ബിനീഷിന്റെ തീരുമാനം.