ഷാരൂഖ് ഖാന് ജന്മദിന ആശംസകൾ നേർന്ന് ദുബായിലെ ബുർജ് ഖലീഫ; വീഡിയോ കാണാം

single-img
3 November 2019

തന്റെ അൻപത്തിനാലം ജന്മദിനം ആഘോഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് ആശംസകൾ നേർന്ന് ദുബായിലെ ബുർജ് ഖലീഫ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കിംഗ് ഖാന്റെ പിറന്നാൾ. ആ ദിവസത്തിൽ രാത്രി ലൈറ്റ് അലങ്കാരം ഒരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ഷാരൂഖിന് പിറന്നൾ ആശംസകൾ നേർന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ചലച്ചിത്രത്താരത്തിന് ബുർജ് ഖലീഫ ഈ രീതിയിൽ പിറന്നാൾ ആശംസകൾ നേരുന്നത്. ഉയരമുള്ള കെട്ടിട്ടം മുഴുവനായും ലൈറ്റ് ഉപയോ​ഗിച്ച് ഹാപ്പി ബേർത്ത്ഡേ ഷാരൂഖ് ഖാൻ എന്നെഴുതിയിരുന്നു. സമീപമുള്ള ജലാശയമടക്കം വർണ്ണങ്ങളും വെളിച്ചങ്ങളും ഒരുക്കി അലങ്കരിച്ചിട്ടുണ്ട്.

ബുർജ് ഖലീഫയിൽ തനിക്ക് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ ഷാരൂഖ് ഖാൻ തന്നെയാണ് സോഷ്യൽമീഡിയയിൽ ആരാധകരുമായി പങ്കുവച്ചത്. കെട്ടിടത്തിന്റെ നിർമ്മാതാവ് മുഹമ്മദ് അലാബറിന് ഖാൻ നന്ദിയറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.