അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ നായകനാക്കിയാലും ഇനി അഭിനയിക്കില്ല; ബിനീഷ് ബാസ്റ്റിൻ പറയുന്നു

single-img
3 November 2019

തന്നെ ഇനി നായകനാക്കിയാലും സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് നടന്‍ ബിനീഷ് ബാസ്റ്റിന്‍. അനില്‍ തന്നോടല്ല, സമൂഹത്തോടാണ് മാപ്പ് പറയേണ്ടതെന്നും ബിനീഷ് പറഞ്ഞു. അനിലുമായി നാളെ നടക്കാനിരിക്കുന്ന സമവായ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ബിനീഷ് വ്യക്തമാക്കി.

‘അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സിനിമയില്‍ നായകനാക്കിയാലും ഇനി അഭിനയിക്കില്ല. ഇതുവരെ അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്ത അദ്ദേഹം എന്തുകൊണ്ട് എനിക്കു കഥാപാത്രം തന്നില്ല? നിലവില്‍ ഈ പ്രശ്‌നം വന്നതിനു ശേഷമാണോ എനിക്കു വേഷം തരുന്നത്?’- ബിനീഷ് ചോദിക്കുന്നു.

പ്രശ്നം ഉണ്ടായഒരു രാത്രി മുഴുവനും ലോകത്താകമാനമുള്ള ജനങ്ങള്‍ ഈയൊരു കാര്യത്തില്‍ എനിക്കൊപ്പം നിന്നതാണ്. ഈ കാര്യത്തില്‍ ജനങ്ങളോടു പ്രതിബദ്ധതയുണ്ട്. ഞാന്‍ ആ ചിത്രത്തില്‍ അഭിനയിച്ചാല്‍ അതു ജനങ്ങളോടു ചെയ്യുന്ന വലിയ തെറ്റായിരിക്കും.എന്നോട് മാപ്പ് ചോദിക്കേണ്ട ആളല്ല അനില്‍ രാധാകൃഷ്ണന്‍ മേനോന്‍. എന്റെ മനസ്സില്‍ ഇപ്പോഴും അദ്ദേഹത്തിനു വലിയ സ്ഥാനമാണുള്ളത്. അദ്ദേഹത്തിനെ ഏതു വേദിയില്‍ക്കണ്ടാലും ഞാന്‍ എഴുന്നേറ്റു നില്‍ക്കും. എന്നെ ദ്രോഹിച്ചിട്ടുള്ള ആളൊന്നുമല്ല അദ്ദേഹം.’- ബിനീഷ് പറഞ്ഞു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ യൂണിയന്‍ സംഘടിപ്പിച്ച കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.