ബന്ധുവിനെ മരത്തില്‍ കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; സംഭവം യുപിയില്‍

single-img
2 November 2019

യുപിയിലെ ചിത്രകൂട് ജില്ലയില്‍ യുവതിയെ ആറ് പേര്‍ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. മോ എന്ന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തന്റെ ബന്ധുവിനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഇവരെ വഴിയിൽ തടഞ്ഞുനിര്‍ത്തി ബന്ധുവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ക്രൂരകൃത്യം.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും സോഷ്യൽ മീഡിയയിൽ കുറ്റകൃത്യത്തിന്റെ വീഡിയോ പ്രചരിച്ചതിന് ശേഷം, വെള്ളിയാഴ്ചയാണ് പോലീസ് കേസെടുത്തതെന്ന് യുവതി ആരോപിച്ചു. സംഭവ ദിവസം തന്നെ പരാതിയുമായി ഇതേ പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പോലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി ആരോപിച്ചു. ഇപ്പോൾ വീഡിയോ പ്രചരിച്ച ശേഷം എസ് പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.